Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : M.R. Baiju

എം​എ​ൽ​എ ആ​ശു​പ​ത്രി​യി​ൽ, അ​ടി​യ​ന്ത​ര ചി​കി​ത്സ​യ്ക്ക് പ​ണം വേ​ണം; ത​ട്ടി​പ്പ് ന‌​ട​ത്തി​യ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട എം​എ​ൽ​എ എം.​ആ​ർ. ബൈ​ജു ആ​ശു​പ​ത്രി​യി​ലാ​ണെ​ന്ന് പ​റ​ഞ്ഞ് പ​ണ​പ്പി​രി​വ് ന​ട​ത്തി​യ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി രാ​ജേ​ഷ് (43), മ​ണ്ണാം​കോ​ണം സ്വ​ദേ​ശി വി​നീ​ത് (38), എ​റ​ണാ​കു​ളം സ്വ​ദേ​ശി സു​രേ​ഷ് (41) എ​ന്നി​വ​രെ​യാ​ണ് കാ​ട്ടാ​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

എം​എ​ൽ​എ​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് ആ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​വ​ർ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. വി​ദ്യാ​ർ​ഥി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടെ​ന്നും അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സാ സ​ഹാ​യം സ്വ​രൂ​പി​ക്കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞ് ചി​ല​രി​ൽ​നി​ന്ന് ഇ​വ​ർ പ​ണം വാ​ങ്ങി​യ​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി. 

എം​എ​ൽ​എ​യു​ടെ പേ​ര് ഉ​പ​യോ​ഗി​ച്ച് ഒ​രു വ്യാ​പാ​രി​യി​ൽ​നി​ന്ന് 1,000 രൂ​പ പ്ര​തി​ക​ൾ കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. ത​ട്ടി​പ്പ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ എം​എ​ൽ​എ കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. അ​തേ​സ​മ​യം ത​ട്ടി​പ്പു​കാ​ർ അ​യ​ച്ച ശ​ബ്ദ​സ​ന്ദേ​ശം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ എം.​ആ​ർ. ബൈ​ജു പു​റ​ത്തു​വി​ട്ടു. സം​ഭ​വ​വു​മാ​യി ത​നി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും പ്ര​തി​ക​ൾ ത​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ൽ​പ്പെ​ട്ട​വ​ര​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം വ്യാ​ജ പ​ണ​പ്പി​രി​വു​ക​ളി​ൽ കു​ടു​ങ്ങാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

Latest News

Corehub Up